Join Our Whats App Group

ജല ജീവൻ മിഷനിൽ നിയമനം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


 

കോഴിക്കോട്: ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക്‌ അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജലവിതരണ പദ്ധതികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം .പരമാവധി വേതനം -43155 . ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. സാമൂഹിക സേവനത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം , പരമാവധി വേതനം -27550 . മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത.മാധ്യമ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം പരമാവധി വേതനം -21850. ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക്‌ /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം , പരമാവധി വേതനം -20760. ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 24. വിശദവിവരങ്ങൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക ഫോൺ : 0495 2370220, 6238096797, മെയിൽ ഐഡി [email protected]

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group