വയനാട്: കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം, ഹെവി ലൈസന്‍സ് നിര്‍ബന്ധം, വ്യക്തമായ കാഴ്ചയുള്ളവരായിരിക്കണം(ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം). 2022 ജനുവരി 1 ന് 56 വയസ്സ് കവിയരുത്. അപേക്ഷകര്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. മെഡിക്കല്‍ ഓഫീസര്‍ കുടുംബാരോഗ്യ കേന്ദ്രം, വാളല്‍ എന്ന വിലാസത്തില്‍ ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടിക്കാഴ്ച ഡിസംബര്‍ 27 ന് രാവിലെ 11.30 ന് വാളല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. ഫോണ്‍ 9995032623.
إرسال تعليق