തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 15ന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രാവിലെ 10.30വരെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2471291.
Post a Comment