എറണാകുളം: ജില്ലയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഇവരുടെ അഭാവത്തിൽ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തിൽ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. യോഗ്യത എം.എസ്.സി ബോട്ടണി, ബി.എഡ്. സെറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തി പരിചയം അഭിലഷണീയം .ശമ്പള സ്കെയിൽ 55200-1,15,300. പ്രായം ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല. (ഡബ്ലിയു യു ആർ) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 22 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.
കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment