Join Our Whats App Group

നിയോഗ് ജോബ് ഫെയര്‍ 17 ന്


മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ രാഹുല്‍ ഗാന്ധി എം.പി തിരഞ്ഞെടുത്ത പോരൂര്‍ ഗ്രാമ പഞ്ചായത്തില്‍ 'നിയോഗ്' എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ചെറുകോടുള്ള പോരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. എഞ്ചിനീയറിങ്, ഐ.ടി ബാങ്കിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം www.jobfair.plus/porur എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 7593852229. 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group