Join Our Whats App Group

Earn Pension central govt scheme| NEW

 

 earn pension central govt scheme| NEW



ജോലി ഏതുമാകട്ടെ; മാസം പെൻഷൻ നൽകും ഈ കേന്ദ്ര സർക്കാർ പദ്ധതി; ഇന്ന് തന്നെ ചേരാം

സർക്കാർ ജോലിക്കാർക്ക് മാത്രമല്ല, ഇനി ആർക്ക് വേണമെങ്കിലും വിരമിക്കലിന് ശേഷം പെൻഷൻ ലഭിക്കും. ഇതിനായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന. ( earn pension central govt scheme )

2019 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന അവതരിപ്പിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. 15,000 രൂപ പ്രതിമാസം വരുമാനമുള്ള പതിനെട്ട് വയസിനും 40 വയസിനും മധ്യേ പ്രായമുള്ള തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം. എന്നാൽ നാഷ്ണൽ പെൻഷൻ സ്‌കീം, ഇപിഎഫ്, ഇപിഎസ് എന്നിവയിൽ അംഗമായവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കില്ല.

ഓരോ പ്രായത്തിലും ഓരോ തുകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. ഇതേ തുക തന്നെ കേന്ദ്രസർക്കാരും അടയ്ക്കണം. 18 വയസുകാരൻ 55 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടതെങ്കിൽ 25 വയസുള്ള വ്യക്തി 80 രൂപയാണ് അടയ്‌ക്കേണ്ടത്. 40 വയസുള്ള വ്യക്തിയാണെങ്കിൽ 200 രൂപയും. ഏറ്റവും കുറഞ്ഞത് 3000 രൂപ പ്രതിമാസം പെൻഷനായി ലഭിക്കും.

എങ്ങനെ ചേരാം ?

പൊതുസേവന കേന്ദ്രം, എൽഐസി ബ്രാഞ്ച്, ഇപിഎഫ് ഓഫിസ്, ലേബർ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈയിൽ കരുതണം. ആദ്യ അടവ് പണമായി നൽകി കഴിഞ്ഞ് പിന്നീടുള്ള പ്രതിമാസ അടവുകളെല്ലാം ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകും.

കേന്ദ്ര സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിലൊന്നാണ് പിഎം-എസ് വൈഎം എന്ന പ്രധാൻമന്ത്രി ശ്രം യോഗി മാൻ ധൻ യോജന. നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ ആളുകൾക്ക് ലഭിക്കുന്നത്. എന്നാൽ പലർക്കും ഇതിനെ പറ്റി ധാരണ ഇല്ല എന്നത് മറ്റൊരു വസ്തുത.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ശ്രം യോഗി മാൻ ധൻ യോജന. അഞ്ച് വർഷം കൊണ്ട് അസംഘടിതമേഖലയിലെ 10 കോടി ആളുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ഇത് വഴി നേടാം. തൊഴിലാളികൾക്ക് 60 വയസ്സാകുമ്പോൾ പെൻഷൻ ലഭ്യമാകും .പ്രതിമാസം 15,000 അല്ലെങ്കിൽ അതിന് താഴെ വരുമാനമുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക .

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എൻ.പി.എസ് , ഇ.എസ്.ഐ , ഇ.പി.എഫ് എന്നിങ്ങനെയുള്ള പദ്ധതിയിൽ അംഗമായവരോ ആദായനികുതി അടക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കില്ല. പദ്ധതിയിലൂടെ ഒരാൾക്ക് 60 വയസ്സാവുന്ന കാലം മുതൽ 3000 രൂപ പെൻഷൻ ലഭിക്കാൻ ആരംഭിക്കും . വരിക്കാരൻ മരണപ്പെട്ടാൽ ഭാര്യയ്‌ക്ക് പദ്ധതി തുടരാം .

കോൺട്രിബ്യൂട്ടറി പെൻഷൻ രീതിയിലാണ് ഇതിന്റെ പ്രവർത്തനം. 50 ശതമാനം വിഹിതം സർക്കാർ നൽകും . അതേസമയം എന്തെങ്കിലും കാരണത്താൽ പദ്ധതിയിൽ തുടരാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ നിന്നും പിന്മാറുവാൻ സാധിക്കുന്നതാണ് . പത്ത് വർഷത്തിന് മുൻപാണ് പിന്മാറുകയെങ്കിൽ അടച്ച തുക മാത്രമാണ് ലഭിക്കുക . അതിനോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭ്യമാകും .

18 വയസ്സുള്ള ഒരു വ്യക്തിക്ക് പദ്ധതിയിൽ ചേരുവാൻ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടതായി വരിക . സർക്കാർ സമാനമായ തുക അതോടൊപ്പം നിക്ഷേപം നടത്തും .പ്രായം വ്യത്യാസപ്പെടുന്നതിനുസരിച്ച് അടക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും .

അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ ചെന്നാൽ പദ്ധതിയിൽ ചേരുവാൻ സാധിക്കും അതിനായി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് , ജൻധൻ അക്കൗണ്ട് , ആധാർ കാർഡ് എന്നിവ ആവശ്യമാണ്.

APPLY NOW



CONTACT US

Joint Secretary and Director General (Labour Welfare) Ministry of Labour and Employment

Government of India

Helpline: 1800 267 6888, 14434

E-Mail: vyapari@gov.in | shramyogi@nic.in 




Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group