തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com
Post a Comment