നാവികസേനയിൽ അഗ്നിവീർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്സ് വിഭാഗത്തിൽ 1400 ഒഴിവും (വനിത 280) മെട്രിക്സ് റിക്രൂട്സ് വിഭാഗത്തിൽ 100 ഒഴിവും (വനിത 20) ആണുള്ളത്. നാലുവർഷത്തേക്കാണ് നിയമനം. അഗ്നിവീർ എസ്.എസ്.ആർ തസ്തികക്ക് മാത് സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ/എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യ പരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി 20മുതൽ 23 വരെയാണ്. പുരുഷന്മാർ കുറഞ്ഞത് 157 സെ.മീ., വനിതകൾ 152 സെ.മീ. ഉയരം വേണം. വിശദവിവരങ്ങൾ www.goindiannavy.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
നാവികസേനയിൽ അഗ്നിവീർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; 1500 ഒഴിവുകൾ
തൊഴിൽ വാർത്തകൾ
0
إرسال تعليق