Join Our Whats App Group

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; അഭിമുഖം ഡിസംബർ 12-ന്


 
കണ്ണൂർ: ഗവ. ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗവകുപ്പിൽ ഒഴിവുവരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് അടിസ്ഥാനയോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ഡിസംബർ 12-നു രാവിലെ 11-ന് കോളേജിൽ നേരിട്ട് ഹാജരാകണം. ശമ്പളം: പ്രതിമാസം 57,525 രൂപ.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group