Join Our Whats App Group

Has it been 10 years since Aadhaar card was taken? Suggestion to update| Govt Info

 

 Has it been 10 years since Aadhaar card was taken? Suggestion to update| Govt Info



ആധാർ കാർഡ് എടുത്തിട്ട് 10 വർഷമായോ ? അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം

കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാർ ഉപയോഗിക്കുന്നുണ്ട്

പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലുമായി ആധാർ അപ്ഡേഷൻ നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.

ആധാർ കാർഡ് എടുത്ത് പത്തുവർഷമായിട്ടും ഇതുവരെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവരോടാണ് നിർദേശം. എന്നാൽ, ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.


💥നിങൾ ചെയ്യേണ്ടത്👇

പേര്, ജനനത്തീയതി, മേൽവിലാസം അടക്കം ആധാറിലെ വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://ift.tt/T2gyX7f ൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിന് പുറമേ ആധാർ കേന്ദ്രങ്ങളിൽ പോയി ആധാർ അപ്ഡേഷൻ നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാർ ഉപയോഗിക്കുന്നുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനും ആധാർ പലപ്പോഴും നിർബന്ധമാക്കാറുണ്ട്. ആധാർ നമ്പറോ എന്റോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാൻ കഴിയില്ലെന്ന് ഓഗസ്റ്റിൽ യുഐഡിഎഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നു.


ആധാർ update ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇

FOR UPDATE CLICK HERE






Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group