ആലപ്പുഴ: ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സര്‍വ്വകലാശാല ബിരുദവും റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോഗ്യത. പ്രായപരിധി: 18-41വയസ്. ഒഴിവുകളുടെ എണ്ണം: 15. പ്രതിദിനം 1075 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നവംബര്‍ ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.
കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق