തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾക്കായി രണ്ടാം ഘട്ട സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. ഒക്ടോബർ 12ന് ആരംഭിക്കുന്ന പരീക്ഷ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ള പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ ഒക്ടോബർ 11ന് മുമ്പ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താമത്തെ നിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആന്ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2330756, വാട്‌സ്ആപ്പ്: 7736813740.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം..
Ammus
0
Post a Comment