Join Our Whats App Group

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്


തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. നിശ്ചിത സമയത്തേയ്ക്ക് 'എംപ്ലോയബിലിറ്റി സ്‌കിൽസ്' എന്ന വിഷയം പഠിപ്പിക്കാൻ BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും വേണം) യോഗ്യതയുള്ളവരെയാണ് ആവശ്യം. ഒക്ടോബർ 19ന് രാവിലെ 11ന് തിരുവനന്തപുരം - വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടറാഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി 10.30 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കുന്നതാണ്. ഫോൺ: 0471 2316680.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group