നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഗസ്റ്റ് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച നടത്തും.
ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) ഗസ്റ്റ് (1 ഒഴിവ്) ഒക്ടോബർ 17നു രാവിലെ 10നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്) ഒക്ടോബർ 18നു രാവിലെ 10.30നുമാണ് പരീക്ഷ/കൂടിക്കാഴ്ച. ഓരോ ഒഴിവു വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.
Post a Comment