ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന്‍റെ രജിസ്‌ട്രേഷൻ നവംബർ ആദ്യവാരം ആരംഭിക്കും. 01/2023 ബാച്ചിലേക്കുള്ള യോഗ്യരായ പുരുഷ-സ്ത്രീ ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്. 2023 ജനുവരി പകുതിയോടെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ ഓൺലൈൻ പരീക്ഷ നടത്തുമെന്ന് വ്യോമസേന അറിയിച്ചു. വിശദവിവരങ്ങൾ agnipathvayu.cdac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.വ്യോമസേനയിൽ അടുത്ത വർഷം മുതൽ വനിത അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുമെന്ന് വ്യോമസേന മേധാവി വിവേക് റാം ചൗധരി ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ചിരുന്നു. വ്യോമസേന ദിനാഘോഷത്തിനിടെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന്‍റെ രജിസ്‌ട്രേഷൻ നവംബർ ആദ്യവാരം മുതൽ
തൊഴിൽ വാർത്തകൾ
0
Post a Comment