Join Our Whats App Group

ഫിസിക്‌സ് അദ്ധ്യാപക ഒഴിവ്


 

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ് വിഷയം പഠിപ്പിക്കുന്നതിന് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം. എസ് സി ഫിസിക്‌സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക്  അപേക്ഷിക്കാം. നെറ്റ് അഭിലക്ഷണീയ യോഗ്യതയാണ്. 1,205 രൂപ ദിവസവേതനമായി പ്രതിമാസം 36,000 രൂപയാണ് പ്രതിഫലം.

ഇംഗ്ലീഷ് സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ  തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത,  വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  അസൽ സഹിതം ഒക്ടോബർ 11ന് രാവിലെ 10 ന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9946476343. താമസിച്ചു പഠിക്കുന്നതിന് സമ്മതമുള്ളവർ മാത്രം  അപേക്ഷിച്ചാൽ മതിയാകും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group