മിറ്റീയറളോജിക്കൽ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. മെറ്റിരീയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ 990 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരീക്ഷ 2022 ഡിസംബറിലായിരിക്കും. ഒക്ടോബർ 18 വരെ അപേക്ഷിക്കാം. അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ ഒക്ടോബർ 25-ന് തിരുത്താം. www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം വേണം അപേക്ഷിക്കാൻ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയവർക്കു ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാം.
കേന്ദ്ര സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 990 ഒഴിവുകൾ
തൊഴിൽ വാർത്തകൾ
0
إرسال تعليق