Join Our Whats App Group

ബ്ലോക്ക് ടെക്‌നോളജി മാനേജര്‍: അഭിമുഖം 12-ന്


 

ആലപ്പുഴ: അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളുണ്ട്. കൃഷി, വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്‌നോളജി മേഖലകളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്സ്. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 12-ന് രാവിലെ 11 മണിക്ക് ആത്മ പ്രോജക്ട് ഡയറക്ടറുടെ കളര്‍കോടുള്ള കാര്യാലയത്തില്‍ അഭിമുഖത്തിനെത്താം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group