

മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമനം
കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) കോഴിക്കോട് എന്ന വിലാസത്തിലോ office@imhans.ac.in എന്ന മെയിലില്‍ സെപ്തംബര്‍ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2359352. office@imhans.ac.in.
ജല്‍ജീവന്‍ മിഷനില്‍ നിയമനം
മലാപ്പറമ്പ് കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷനു കീഴിലെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ (പരമാവധി 1 വര്‍ഷമോ) ആണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 22 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കേരള ജല അതോറിറ്റിയുടെ മലാപ്പറമ്പ പി.എച്ച്.ഡിവിഷന്‍, ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370584. eephdkkd@gmail.com.
Post a Comment