Join Our Whats App Group

ജല്‍ജീവന്‍ മിഷനില്‍ നിയമനം


കോഴിക്കോട്: മലാപ്പറമ്പ് കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷനു കീഴിലെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ (പരമാവധി 1 വര്‍ഷമോ) ആണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 22 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കേരള ജല അതോറിറ്റിയുടെ മലാപ്പറമ്പ പി.എച്ച്.ഡിവിഷന്‍, ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370584. eephdkkd@gmail.com.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group