സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങൾക്ക് : 080-25502520, 9483862020.
എസ്.എസ്.സി.സി.ജി.എൽ 2022..
Ammus
0
إرسال تعليق