

പാലക്കാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ലക്ഷ്യ 2022 മെഗാ തൊഴില്‍മേളയും അനുബന്ധ പൊതുസമ്മേളനവും സെപ്റ്റംബര്‍ 18 ന് രാവിലെ 9.30ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം
തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. 25ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ബാങ്കിങ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ഐ.ടി., ഡിപ്ലോമ, ബിസിനസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് എന്നീ മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി,പി.ജി., ബി.ടെക് യോഗ്യതയുള്ള 18 മുതല്‍ 35വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം വട്ടേനാട് ജി.വി.എച്ച്.എസ്.എസില്‍ രാവിലെ ഒന്‍പതിന് എത്തണം. ഫോണ്‍: 0491-2505435.
إرسال تعليق