
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 17ന് 2021, 2022 വര്‍ഷങ്ങളില്‍ പ്ലസ്ടു പാസായ 18നും 20നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ശമ്പളത്തിന് പുറമെ പി.എഫ്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടെഷന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക് പേജില്‍ കൊടുത്തിട്ടുള്ള ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് സെപ്റ്റംബര്‍ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2563451, 2565452
Post a Comment