ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇതിൽ 93 ഒഴിവ് വാർഡ് അറ്റൻഡന്റ് തസ്തികയിലാണ്.
ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് , ക്ലാർക്ക് , നീഡിൽ വുമൺ തസ്തികകളിലാണ് ശേഷിക്കുന്ന ഒഴിവുകൾ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : വാർഡ് അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : പുരുഷൻ -56 , വനിത -37 എന്നിങ്ങനെയാണ് ഒഴിവുകൾ
- യോഗ്യത : മെട്രിക്കുലേഷനും ഹോസ്പിറ്റൽ വാർഡുകളിൽ പ്രവർത്തനപരിചയവും.
- മെന്റൽ ഹോസ്പിറ്റലിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
- പ്രായപരിധി : 25 വയസ്സ് (ഇളവുകൾ ബാധകം).
- ശമ്പളം : 18,000 – 56,900 രൂപ.
തസ്തികയുടെ പേര് : ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
- ഒക്യുപേഷണൽ യോഗ്യത തെറാപ്പിയിൽ ബാച്ചിലർ ബിരുദവും ആശുപത്രി / ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
- അല്ലെങ്കിൽ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ് വിജയവും ഒക്യുപ്പേഷണൽ തെറാപിയിൽ ദ്വിവത്സര ഡിപ്ലോമയും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ആശുപത്രിയിൽ മൂന്നുവർഷത്തെ പ്രവർത്തനപരിചയവും.
- പ്രായപരിധി : 33 വയസ്സ്.
- ശമ്പളം : 35,400 – 1,12,400 രൂപ.
തസ്തികയുടെ പേര് : ലൈബ്രറി ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റും.
- പ്രായം : 18-27 വയസ്സ്.
- ശമ്പളം : 19,900-63,200 രൂപ.
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും കംപ്യൂട്ടർ പ്രാവീണ്യവും.
- പ്രായം 18-27 വയസ്സ്.
- ശമ്പളം : 19,900-63,200 രൂപ.
തസ്തികയുടെ പേര് : നീഡിൽ വുമൺ
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി)
- യോഗ്യത : പത്താം ക്ലാസ് വിജയവും എംബ്രോയ്ഡറി ആൻഡ് നീഡിൽ വർക്ക് ട്രേഡിൽ ഐ.ടി.ഐ. വിജയവും ഒരുവർഷത്തെ പ്രവർത്തനപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 19900-63,200 രൂപ.
അപേക്ഷാഫീസ് :
ജനറൽ , ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി , എസ്ടി , ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ് (പുറമെ ട്രാൻസാക്ഷണൽ ചാർജും).
ഓൺലൈനായാണ് ഫീസടക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾ www.cipranchi.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
إرسال تعليق