കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ജൂലൈ 30ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൾട്ടി ടാസ് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് ഒഴിവുകൾ (സ്ത്രീകൾ) ഉണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. വേതനം 18390 രൂപ. പ്രാപരിധി 50 വയസ്. ഇന്റർവ്യൂ സമയം രാവിലെ 9.30ന്.
ജെ.പി.എച്ച്.എൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. വേതനം 24,520 രൂപയാണ്. പ്രായപരിധി 50 വയസ്. ഇന്റർവ്യൂ സമയം ഉച്ച്ക്ക് 1.30ന്.ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും. അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.
Post a Comment