Join Our Whats App Group

വാക്ക് ഇൻ ഇന്റർവ്യു..


tyle="font-family: Georgia, 'Times New Roman', 'Bitstream Charter', Times, serif; font-size: 16px;">തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ ആശുപത്രികളിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യോളജി വിഭാഗത്തിലെ ഇന്റർവ്യു ജൂലൈ 8ന് രാവിലെ 11ന് നടക്കും. ജനറൽ സർജറി ഇന്റർവ്യു ജൂലൈ 11ന് രാവിലെ 11ന്. ജനറൽ മെഡിസിൻ ഇന്റർവ്യു ജൂലൈ 12ന് രാവിലെ 11ന്. ഇ.എൻ.ടി ഇന്റർവ്യു ജൂലൈ 8ന് ഉച്ചയ്ക്ക് 2ന്. ഓർത്തോപീഡിക്സ് ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 11ന് നടക്കും. റേഡിയോ ഡയഗ്‌നോസിസ് ഇന്റർവ്യു ജൂലൈ 13ന് രാവിലെ 11ന്. റേഡിയോ തെറാപ്പി  ഇന്റർവ്യു ജൂലൈ 11ന് ഉച്ചയ്ക്ക് 2ന്. മൈക്രോബയോളജി ഇന്റർവ്യു ജൂലൈ 12ന് ഉച്ചയ്ക്ക് 2ന്. ബയോകെമസ്ട്രി ഇന്റർവ്യു ജൂലൈ 14ന് ഉച്ചയ്ക്ക് 2ന്.

ബന്ധപ്പെട്ട വിഷയത്തിലെ പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഒരു വർഷമാണ് കരാർ കാലാവധി. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം..

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group