തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: [email protected].
إرسال تعليق