തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ മെക്കാനിക് ഡീസൽ (MD), ഇലക്‌ട്രോണിക് മെക്കാനിക് (E/Mech) സി.ഒ.പി.എ. (COPA) എന്നീ ട്രേഡുകളിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 2ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി. ഇന്റവ്യൂ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും.
ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്കാലിക നിയമനം..
Ammus
0
إرسال تعليق