Join Our Whats App Group

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ ഒഴിവ്..


തിരുവനന്തപുരം ശാന്തിനഗറിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രതിമാസ വേതനം 20,000 രൂപ. മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും). മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റയും, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ അയയ്ക്കണം. അപേക്ഷകൾ രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2339266, വിശദാംശങ്ങൾക്ക്: www.ipaffairs.org.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group