തലശേരി ഗവ. കോളേജിൽ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 24ന് നിശ്ചിത സമയത്ത് എത്തണം.
24ന് രാവിലെ 10ന് കൊമേഴ്‌സ്, ഹിസ്റ്ററി വിഭാഗങ്ങളിലും 10.30ന് ഇംഗ്ലീഷ്, ഫിലോസഫി വിഭാഗങ്ങളിലും 11ന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലും ഉള്ളവർ കോളേജിലെത്തണം. ഫോൺ: 04902966800.
Post a Comment