Join Our Whats App Group

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം..




ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഗ്രാമീണ ഗവേഷകരേയും സാങ്കേതിക വിദഗ്ദ്ധരേയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവർക്കു മറ്റു ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിപാടിയുടെ  ലോഗോയുടെയും മെമന്റോയുടെയും രൂപകല്പനാ മത്സരവും കൗൺസിൽ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രൂപകൽപ്പനകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കും. ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നത്തിന്റെയും ലോഗോ, മെമന്റോ എന്നിവയുടെ  രൂപകല്പന മത്സരത്തിന്റെയും വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group