സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ജൂൺ 7ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ. ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ സി-മാറ്റ്/ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/rak-sgbp-huo. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicmakerala.ac.in.
എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ..
Ammus
0
إرسال تعليق