സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിംഗ്/ പി.ഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ www.cdit.org യിൽ 27നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.
ഇമേജ്/ പി.ഡി.എഫ് എഡിറ്റർ പാനൽ..
Ammus
0
إرسال تعليق