Join Our Whats App Group

കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു..


കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസിൽ ഒരു ഫുട്‌ബോൾ പരിശീലകന്റെയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി ലഭിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group