ഇന്ത്യൻ വ്യോമസേനയിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി, മെറ്റീരിയോളജി ബ്രാഞ്ചുകളിലായി കോമൺ അഡ്മിഷൻ ടെസ്റ്റിന് (എയർഫോഴ്സ് കോമൺ ടെസ്റ്റ് 02/2022) അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും.
സ്ത്രീകൾ പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്.
ഫ്ലയിങ് ബ്രാഞ്ചിൽ എൻ.സി.സിക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.
ജൂൺ 1 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം.
ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്.
2023 ജൂലായിൽ ആരംഭിക്കുന്ന വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും.
ഫ്ലയിങ് ബ്രാഞ്ച്
പ്രായം : 20-24 വയസ്സ്. 2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
1999 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.
യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം) : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദം.
പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കിൽ 60 ശതമാനത്തിൽ കുറയാത്ത ബി.ഇ/ബി.ടെക് യോഗ്യത.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)
എയ്റോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ) വിഭാഗങ്ങളിലായിരിക്കും പ്രവേശനം.
പ്രായം : 20-26 വയസ്സ്.
2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജൂലായ് 2- നും 2003 ജൂലായ് 1-നുമിടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.
യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപന പ്രകാരം) :
എയ്റോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ്) AE (L) ; ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു. അപ്ലൈയ്ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ടെക്നോളജി, കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ആപ്ലിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ്/ ടെക്നോളജി, ഇലക്ട്രോണിക്സ് സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റ് ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെന്റ് ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, സ്ക്രാഫ്റ്റ് ടെക്നോളജി, എൻജിനീയറിങ് ഫിസിക്സ്, ഇലക്ട്രിക് പവർ ആൻഡ് മെഷീനറി എൻജിനീയറിങ്, ഇൻഫോടെക് എൻജിനീയറിങ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും 50 ശതമാനം മാർക്കോടെ നാലുവർഷത്തിൽ കുറയാത്ത ബിരുദം നേടിയിരിക്കണം.
അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എൻജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പർഷിപ്പിനുള്ള സെക്ഷൻ എ, ബി എന്നിവ വിജയിച്ചിരിക്കണം.
എയ്റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ) AE (M) ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു, എയ്റോസ്പേസ് എൻജിനീയറിങ്, എയറോനോട്ടിക്കൽ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ആൻഡ് ഓട്ടോമേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് (പ്രൊഡക്ഷൻ), മെക്കാനിക്കൽ എൻജിനീയറിങ് (റിപ്പയർ ആൻഡ് മെയിന്റനൻസ്, മെക്കാട്രോണിക്സ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മാനുഫാക്ചറിങ് എൻജിനീയറിങ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്, എയ്റോസ്പേസ് ആൻഡ് അപ്ലൈയ്ഡ് മെക്കാനിക്സ്, ഓട്ടോമോട്ടീവ് എൻജിനീയറിങ്, റോബോട്ടിക്സ്, നാനോടെക്നോളജി, റബ്ബർ ടെക്നോളജി ആൻഡ് റബ്ബർ എൻജിനീയറിങ് എന്നി വിഷയങ്ങളിൽ ഏതിലെങ്കിലും 60 ശതമാനം മാർക്കോടെ നാലുവർഷത്തിൽ കുറയാത്ത ബിരുദം നേടിയിരിക്കണം.
അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എൻജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പർഷിപ്പിനുള്ള സെക്ഷൻ എ, ബി എന്നിവ വിജയിച്ചിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ)
അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം
പ്രായം : 20-26 വയസ്സ്.
2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജൂലായ് 2-നും 2003 ജൂലായ് 1- നുമിടയിൽ ജനിച്ചവരാണം (രണ്ട് തീയതികളും ഉൾപ്പെടെ)
യോഗ്യത (2021 ഡിസംബർ 14 വിജ്ഞാപനപ്രകാരം) : അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്-60 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം
അക്കൗണ്ട്സ്-60 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം/ബി.ബി.എ. (ഫിനാൻസ്)/
ബി.ബി.എം (ഫിനാൻസ്) /ബാച്ചിലർ ഓഫ് ബിസിനസ് സ്റ്റഡീസ് (ഫിനാൻസ്) ബി.എസ്.സി (ഫിനാൻസ് ബിരുദം അല്ലെങ്കിൽ സി.എ/സി.എം.എ/സി.എസ്/സി.എൻ.എ.
അപേക്ഷിക്കേണ്ട വിധം : https://ift.tt/xnlkOhI എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കണം.
മെറ്റീരിയോളജി എൻട്രിയുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷാഫോറത്തിൽ അപ്ലോഡ് ചെയ്യാനായി പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിക്കേണ്ടതാണ്. അപേക്ഷാഫീസുണ്ട്. 250 രൂപയാണ് ഫീസ്.
എൻ.സി.സി എൻടിക്കും മെറ്റീരിയോളജി എൻട്രി വഴിയുള്ളവർക്കും ഫീസില്ല.
25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം.
ഫോൺ : 020-25503105/25503106 എന്നീ ടെലിഫോൺ നമ്പറുകളിലോ [email protected] എന്ന ഇ- മെയിൽ ഐ.ഡി.യിലോ ബന്ധപ്പെടാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30 വൈകുന്നേരം 5 മണി.
إرسال تعليق