കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലായി ഡെപ്യൂട്ടേഷന് അവസരം.
23 ഒഴിവുണ്ട്.
ന്യൂഡൽഹിയിലെ കോസ്റ്റ് ഗാർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ന്യൂഡൽഹിക്കു പുറമേ കൊച്ചി, മുംബൈ, ചെന്നൈ, പോർട്ട് ബ്ലെയർ, പാരദ്വീപ്, കൊൽക്കത്ത, തൂത്തുക്കുടി, ഗോവ, സൂറത്ത് എന്നിവിടങ്ങളിലാണ് ഒഴിവ്.
തസ്തികകൾ : ജനറൽ സെൻട്രൽ സർവീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളാണ്.
സീനിയർ സിവിലിയൻ സ്റ്റാഫ് കാർ ഡ്രൈവർ, സീനിയർ സിവിലിയൻ സ്റ്റാഫ് കാർ ഡ്രൈവർ (ലോജിസ്റ്റിക്സ്), സിവിലിയൻ സ്റ്റാഫ് കാർ ഡ്രൈവർ (ലോജിസ്റ്റിക്സ്), അസിസ്റ്റന്റ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്), ഫോർമാൻ (ടെക്നിക്കൽ), ലെവൽ-7,ലെവൽ-11, ലെവൽ-10, ലെവൽ-12 ശമ്പള സ്കെയിലിലുള്ള നോൺ മിനിസ്റ്റീരിയൽ തസ്തികകളാണിവ.
കൊച്ചിയിൽ സീനിയർ സിവിലിയൻ സ്റ്റാഫ് കാർ (ലോജിസ്റ്റിക്സ്), സിവിലിയൻ സ്റ്റാഫ് കാർ ഡ്രൈവർ (ലോജിസ്റ്റിക്സ്) തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്.
വിശദവിവരങ്ങളും അപേക്ഷാഫോമും https://ift.tt/bqAhIlD എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03.
Post a Comment