സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 6ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സയൻസ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു/തത്തുല്യ യോഗ്യതാ പരീക്ഷ പാസ്സായിരിക്കണം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം..
Ammus
0
إرسال تعليق