ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 110 ഒഴിവ്.
എസ്.എം.ടി. (വർക്ക്ഷോപ്പ്) സെക്ഷനിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് അവസരം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി പട്ടിക കാണുക.
ഗ്രൂപ്പ് ബി
ഒഴിവുകൾ :
- എസ്.ഐ. (വെഹിക്കിൾ മെക്കാനിക്)-12,
- എസ്.ഐ.(ഓട്ടോ ഇലക്ട്രീഷ്യൻ)-4,
- എസ്.ഐ. (സ്റ്റോർ കീപ്പർ)-6.
യോഗ്യത : ഓട്ടോ മൊബൈൽ എൻജിനീയറിങ്/മെക്കാനിക്കൽ എൻജിനീയറിങ്/ഓട്ടോ ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.
ശമ്പളം : 35,400-1,12,400 രൂപ.
ഗ്രൂപ്പ് സി
ഒഴിവുകൾ (കോൺസ്റ്റബിൾ) :
- ഒ.ടി.ആർ.പി-9,
- എസ്.കെ.ടി-6,
- ഫിറ്റർ-7,
- കാർപെന്റർ-4,
- ഓട്ടോ ഇലക്ട്രീഷ്യൻ-10,
- വെഹിക്കിൾ മെക്കാനിക്-20,
- ബി.എസ്.ടി.എസ്-7,
- വെൽഡർ-11,
- പെയിന്റർ-4,
- അപ്ഹോൾസ്റ്റർ-5,
- ടർണർ-5.
യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 21,700-69,100 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Post a Comment