Join Our Whats App Group

India Post GDS Recruitment 2022 : ​ഗ്രാമീൺ ഡാക് സേവക് ; 38,926 ഒഴിവുകൾ



        ഒഴിവ് വിവരങ്ങൾ ചുരുക്കത്തിൽ


പത്താം ക്ലാസുകാർക്ക് മികച്ച ജോലി; 38000-ത്തിലധികം ഒഴിവുകൾ


പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു


ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്


indiapostgdsonline.gov.in ൽ ഓൺലൈൻ വഴി അപേക്ഷിക്കാം


ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10 ക്ലാസ് പാസായിരിക്കണം.


രജിസ്ട്രേഷനുള്ള അവസാന തീയതി : 2022 ജൂൺ 5 ആണ്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്.

കേരളത്തിൽ മാത്രം 2203 ഒഴിവുകളുണ്ട്

Job Summary
Job Role Gramin Dak Sevaks
Qualification 10th Pass
Total Vacancies 38,926
Experience Freshers
Job Location Across India
Last Date 5 June 2022

indiapostgdsonline.gov.in ൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം.

അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.

രജിസ്ട്രേഷൻ 2022 മെയ് 2 തിങ്കളാഴ്ച മുതൽ ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂൺ 5 ആണ്.

ഒഴിവ് :

ഉദ്യോഗാർത്ഥികളെ,

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം),
  • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം),
  • ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്.

ശമ്പളം

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000/- രൂപയായിരിക്കും സാലറി.
  • എബിപിഎം/ ഡാക് സേവകിന് 10,000/-

പരീക്ഷയില്ല, മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.(മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക).

2022 മെയ് 2 മുതൽ ജൂൺ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

യോഗ്യത :

  • ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സെക്കൻഡറി സ്‌കൂൾ (10+2) പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • അതുപോലെ തന്നെ ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.

കേരളത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം

  • എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള (സൈക്ലിംങ്- സൈക്കിൾ ഓടിക്കുവാനുള്ള അറിവ് ഉണ്ടായിരിക്കണം)അറിവ് ഒരു മുൻവ്യവസ്ഥയാണ്.

ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോ​ഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.

പ്രായപരിധി

  • കുറഞ്ഞ പ്രായപരിധി – 18 വയസ്സ് ആണ്.
  • പരമാവധി പ്രായപരിധി – 40 വയസ്സ്

ഉദ്യോ​ഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.

ഇത് നിയമങ്ങൾക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും.

അപേക്ഷ ഫീസ് : 100 രൂപ (payment of fee is exempted for all female candidates, SC/ST candidates, PwD candidates and Transwomen candidates)

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഓൺലൈനായി https://ift.tt/2M3nG1l എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് https://ift.tt/2M3nG1l എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 5


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group