Join Our Whats App Group

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി) വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 10 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ. എന്‍.സി.പി. (നഴ്സ് – ഫാര്‍മസിസ്റ്റ് ) സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് (40 വയസില്‍ കവിയാത്തവര്‍), തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.
ഫോണ്‍ : 04862 227326.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group