Join Our Whats App Group

എ.വി.ടി.എസ് ഇൻസ്ട്രക്ടർ..


എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.ടി.എസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.
ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ / ടൂൾ ആൻഡ് ഡൈ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യതകൾ.
ശമ്പള സ്‌കെയിൽ : 43,800 – 91,200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര്  രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ  വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group