തൊഴില്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഐ.ഐ.ഐ.സി) വനിതകള്‍ക്കായി അഡ്വാന്‍സഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ്കീപ്പിംഗില്‍ പരിശീലനം നല്കുന്നു. തൊണ്ണൂറ് ശതമാനം സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടു കൂടിയ പ്രോഗ്രാമിന്റെ കാലാവധി മൂന്നു മാസമാണ്. യോഗ്യത എട്ടാം ക്ലാസ്. കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ടവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്പെടുന്നവര്ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോസ്റ്റല്‍ സൗകര്യമുള്‍പ്പെടെ 6700 രൂപയും അല്ലാതെ 6040 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000. www.admissions@iiic.
വനിതകള്‍ക്ക് സ്കോളര്‍ഷിപ്പോടെ ഹൗസ്കീപ്പിംഗ് കോഴ്സില്‍ പരിശീലനം
തൊഴിൽ വാർത്തകൾ
0
إرسال تعليق