മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ മേയ് 25 വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തവിധം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില പബ്ലിക് ഓഫീസ്, റവന്യൂകോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 0471-2314385, www.nregs.gov.in.
إرسال تعليق