Join Our Whats App Group

പടയണി അധ്യാപക ഒഴിവ്..


കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ വെള്ളാവൂർ ട്രാവൻകൂർ ഫോക് വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയ ബന്ധിത പ്രോജക്ടിലേക്ക് പടയണി അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്‌ലോർ അക്കാദമി  അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആവശ്യമായ രേഖകൾ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അടക്കം ചെയ്ത് വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ എന്നിവ സഹിതം മെയ് 18 നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. keralafolkloreacademy@gmail.com ലേക്കും അപേക്ഷ അയയ്ക്കാം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group