ഒന്നാം ക്ലാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറാകാൻ അവസരം. ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ലഭിക്കും. പത്തു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.federalbank.co.in ൽ കരിയേഴ്സ് പേജിലുണ്ട്. അപേക്ഷ ഓൺലൈനായി മേയ് 23 വരെ.ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ്, ഗ്രൂപ്പ ചർച്ച, റോബോട്ടിക് ഇന്റർവ്യൂ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റർവ്യൂ കേന്ദ്രങ്ങളായിരിക്കും. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Post a Comment