Assam Rifles Recruitment 2022 : അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലി 2022-ന് വിജ്ഞാപനമായി.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1281 ഒഴിവാണുള്ളത്.
റാലി സെപ്റ്റംബർ ഒന്നിന് ആരംഭിക്കാനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
ചില ട്രേഡുകളിൽ വനിതകൾക്കും അപേക്ഷിക്കാം.
ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ഏത് സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്ത് കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്നയാളായിരിക്കണം.
അത് തെളിയിക്കാൻ താമസസ്ഥലം സംബന്ധിച്ച രേഖ (ഡൊമിസൈൽ/പെർമനന്റ് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്) അപേക്ഷയോടൊപ്പം സമർപ്പിക്കണം. പിന്നീട് മാറ്റാനാവില്ല.
കേരളത്തിൽ 39 ഒഴിവും ലക്ഷദ്വീപിൽ ഒരു ഒഴിവുമാണുള്ളത്.
കേരളത്തിലെ ഒഴിവുകൾ :
- ഹവിൽദാർ (ക്ലാർക്ക്)-12,
- ഹവിൽദാർ (ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ)-18,
- വാറണ്ട് ഓഫീസർ (റേഡിയോ മെക്കാനിക്)-1,
- റൈഫിൾമാൻ (ആർമറർ)-1,
- നായ്ബ് സുബേദാർ (ബ്രീഡ് ആൻഡ് റോഡ്)-2,
- റൈഫിൾമാൻ (നഴ്സിങ് അസിസന്റ്)-2,
- റൈഫിൾമാൻ (വാഷർമാൻ)-3.
ലക്ഷദ്വീപിലെ ഒരു ഒഴിവ് ഹവീൽദാർ (ക്ലാർക്ക്) തസ്തികയിലാണ്.
കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് Notification കാണുക.
ട്രേഡും ഇനിഷ്യൽ റാങ്കും യോഗ്യതയും പ്രായവും എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
ട്രേഡ് : ബ്രീഡ് ആൻഡ് റോഡ് (പുരുഷൻ, വനിത)
- ഇനിഷ്യൽ റാങ്ക് : നായ്ബ് സുബേദാർ
- യോഗ്യത : പത്താം ക്ലാസ് തത്തുല്യം, സിവിൽ എൻജിനീയറിങ് ഡിപ്ലോമ (ബ്രീഡ് ആൻഡ് റോഡ്)
- പ്രായപരിധി : 18-23 വയസ്സ്.
ട്രേഡ് : ക്ലാർക്ക് (പുരുഷൻ, വനിത)
- ഇനിഷ്യൽ റാങ്ക് : ഹവിൽദാർ
- യോഗ്യത : സീനിയർ സെക്കൻഡറി/തത്തുല്യം. കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ് : മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് 30 ഹിന്ദി വാക്ക്.
- പ്രായപരിധി : 18-25 വയസ്സ്.
ട്രേഡ് : റിലീജിയസ് ടീച്ചർ (പുരുഷന്മാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : നായ്ബ് സുബേദാർ
- യോഗ്യത : ബിരുദവും സംസ്കൃതം മാധ്യമ/ഹിന്ദി ഭൂഷൺ.
- പ്രായപരിധി : 18-30 വയസ്സ്.
ട്രേഡ് : ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ (പുരുഷൻമാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : ഹവിൽദാർ
- യോഗ്യത : പത്താംക്ലാസ് വിജയം/തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ ഇലക്ട്രോണിക്സിൽ രണ്ടുവർഷത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം.
- പ്രായപരിധി : 18-25 വയസ്സ്.
ട്രേഡ് : റേഡിയോ മെക്കാനിക് (പുരുഷന്മാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : വാറണ്ട് ഓഫീസർ
- യോഗ്യത : പത്താം ക്ലാസും റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്/ഡൊമസ്റ്റിക് അപ്ലയൻസിൽ ഡിപ്ലോമ. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ച പന്ത്രണ്ടാംക്ലാസ്/തത്തുല്യവും.
- പ്രായപരിധി : 18-23 വയസ്സ്.
ട്രേഡ് : ആർമർ (പുരുഷൻമാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : റൈഫിൾമാൻ
- യോഗ്യത : പത്താംക്ലാസ്.
- പ്രായപരിധി : 18-23 വയസ്സ്.
ട്രേഡ് : ലബോറട്ടറി അസിസ്റ്റന്റ് (പുരുഷൻമാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : റൈഫിൾമാൻ
- യോഗ്യത : പത്താം ക്ലാസ്.
- പ്രായപരിധി : 18-23 വയസ്സ്.
ട്രേഡ് : നഴ്സിംഗ് അസിസ്റ്റന്റ് (പുരുഷന്മാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : റൈഫിൾമാൻ
- യോഗ്യത : ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ബയോളജി എന്നിവ ഉൾപ്പെട്ട പത്താംക്ലാസ് വിജയം.
- പ്രായപരിധി : 18-23 വയസ്സ്.
ട്രേഡ് : വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ്
- ഇനിഷ്യൽ റാങ്ക് : വാറണ്ട് ഓഫീസർ
- യോഗ്യത : പ്ലസ്ടു വിജയവും വെറ്ററിനറി സയൻസിൽ ഡിപ്ലോമാ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 21-23 വയസ്സ്.
ട്രേഡ് : ആയ (പാരാമെഡിക്കൽ) (വനിതകൾ മാത്രം)
- ഇനിഷ്യൽ റാങ്ക് : റൈഫിൾമാൻ
- യോഗ്യത : പത്താം ക്ലാസ് വിജയം.
- പ്രായപരിധി : 18-25 വയസ്സ്.
ട്രേഡ് : വാഷർമാൻ (പുരുഷന്മാർ മാത്രം)
- ഇനിഷ്യൽ റാങ്ക് : റൈഫിൾമാൻ
- യോഗ്യത : പത്താം ക്ലാസ് വിജയം.
- പ്രായപരിധി : 18-23 വയസ്സ്.
പ്രായപരിധിയിലെ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്
- ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് (സ്കിൽ ടെസ്റ്റ്), എഴുത്തുപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
- ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് പുരുഷൻമാർ 24 മിനിറ്റിൽ അഞ്ച് കിലോമീറ്ററും വനിതകൾ 830 മിനിറ്റിൽ 16 കിലോമീറ്ററും ഓടിയെത്തണം.
എഴുത്തുപരീക്ഷ 100 മാർക്കിനുള്ളതായിരിക്കും.
ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 35 ശതമാനവും എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 33 ശതമാനവും മാർക്കാണ് പാസാവാൻ വേണ്ടത്.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് (സ്കിൽ ടെസ്റ്റ്), എഴുത്തുപരീക്ഷ എന്നിവയിലെ പ്രകടനമെല്ലാം വിലയിരുത്തി മെഡിക്കൽ എക്സാമിനേഷന് അയക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.
ശാരീരികശേഷി പരിശോധന, ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ കേന്ദ്രവും തീയതിയും പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഓരോ തസ്തികയിലേയും ശാരീരിക യോഗ്യത അറിയുന്നതിന് വിജ്ഞാപനം കാണുക.
ഫീസ് : ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് എ തസ്തികകളിലേക്ക് 100 രൂപയുമാണ്
അപേക്ഷാഫീസ്.
ഓൺലൈനായി ഫീസ് അടയ്ക്കാം.
വനിതകൾക്കും എസ്.സി,എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ജൂൺ 6 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം.
Post a Comment