Join Our Whats App Group

തിരുവിതാംകൂർ ദേവസ്വത്തിൽ 50 എൽ.ഡി.ക്ലർക്ക്/ഓഫീസർ ഒഴിവ്


തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പർ : 08/2022

ഹിന്ദുമതക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായം : 18-36 വയസ്സ്.

ഉദ്യോഗാർഥികൾ 01.01.2004 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഇതേ തസ്തികയിൽ ജോലിചെയ്യുന്നവരോ ചെയ്തിട്ടുള്ള വരോ ആയ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം : 19,000- 43,600 രൂപ.

  • ഹിന്ദുമതത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഉണ്ടായിരിക്കും.
  • റാങ്ക്ലിസ്റ്റിന് കുറഞ്ഞത് ഒരു വർഷവും കൂടിയത് മൂന്നുവർഷവും കാലാവധി ഉണ്ടായിരിക്കും.
  • ഒരുവർഷത്തിനുശേഷം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കില്ല.

അപേക്ഷാഫീസ് : 300 രൂപ (പട്ടികജാതി/പട്ടികവർഗക്കാർക്ക് രൂപ 200 രൂപ).

അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണം.

അപേക്ഷ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റായ www.kdrb.kerala.gov.in-ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾ ഇതേ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ജൂൺ 18.




Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group