Join Our Whats App Group

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: 453 ഒഴിവുകൾ



കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ മേയ് 27ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. രണ്ടു സ്വകാര്യ ഐ.ടി. സ്ഥാപനങ്ങളിലേക്ക് ബി.ടെക്/എം.ടെക്/ബി.ഇ./ബി.സി.എ./എം.സി.എ/ഡിഗ്രി/പി.ജി. യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 453 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് 25നു രാത്രി 12നു മുൻപായി https://bit.ly/3FA5xGY എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group