Join Our Whats App Group

നാഷണൽ ഡിഫൻസ്/നേവൽ അക്കാദമി വിജ്ഞാപനം : സേനയിൽ 400 ഒഴിവ്


 


Union Public Service Commission Notification 2022 :  യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു.

400 ഒഴിവാണുള്ളത്.

പരസ്യ വിജ്ഞാപനനമ്പർ : 10/2022-NDA-11

അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി Notification കാണുക.

യോഗ്യത :

ആർമി-വിങ്, നാഷണൽ ഡിഫൻസ് അക്കാദമി : 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.

എയർ ഫോഴ്സസ്, നേവൽ വിങ് നാഷണൽ ഡിഫൻസ് അക്കാദമി നേവൽ അക്കാദമി : ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച 10+2 പാറ്റേണിലുള്ള പ്ലസ്ടു. അല്ലെങ്കിൽ തത്തുല്യം.

ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എന്നാൽ അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.

പ്രായം : 2 ജനുവരി 2004-നും 1 ജനുവരി 2007-നും ഇടയിൽ ജനിച്ചവർ, പരിശീലന കാലയളവ് കഴിയും വരെ വിവാഹിതരാകാൻ പാടില്ല.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി/എസ്.ടി.,വനിത എന്നിവർക്ക് ഫീസില്ല.

വിസ/മാസ്റ്റർ കാർഡ്/ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/എസ്.ബി.ഐ വഴി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷ രണ്ട് ഘട്ടമായാണ്.

ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്സിൽ നിന്ന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.

രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

ഓരോ പരീക്ഷ രണ്ടര മണിക്കൂർ വീതമാണ്.

ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ ഹിന്ദി/ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങൾ.

പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ട്.

2022 സെപ്റ്റംബർ നാലിനാണ് പരീക്ഷ.

പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.

Union Public Service Commission Notification 2022 Examination Notifications

Name of Examination Combined Defence Services Examination (II), 2022
Date of Notification 18/05/2022
Date of Commencement of Examination 04/09/2022
Duration of Examination One Day
Last Date for Receipt of Applications 07/06/2022 – 6:00pm


Name of Examination National Defence Academy and Naval Academy Examination (II), 2022
Date of Notification 18/05/2022
Date of Commencement of Examination 04/09/2022
Duration of Examination One Day
Last Date for Receipt of Applications 07/06/2022 – 6:00pm


ശാരീരിക യോഗ്യത, മെഡിക്കൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ (സ്ത്രീകളുടെയും പുരുഷന്മാരുടെയും) പ്രത്യേകമായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group