തൃശൂര്‍: ജില്ലാപഞ്ചായത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെ പോസ്റ്റ്ഗ്രേജ്വേറ്റ് ഡിപ്ലോമ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.പ്രായപരിധി 2022 ജനുവരി 21ന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 7ന് മുന്‍പായി സെക്രട്ടറി, ജില്ലാപഞ്ചായത്ത്, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍: 2360455, 2360251.
കരാര്‍ വ്യവസ്ഥയില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
തൊഴിൽ വാർത്തകൾ
0
Post a Comment